യുഎസിൽ കാണാതായ മലയാളി മരിച്ച നിലയിൽ


അമേരിക്കയിലെ ഡാളസ് റോളറ്റ് സിറ്റിയിൽ നിന്നും കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. സണ്ണി ജേക്കബ് (60) ആണ് മരിച്ചത്. റോളറ്റ് സസാഫ്രസ് വേയിലെ 2600 ബ്ലോക്കിലെ വീട്ടിൽ നിന്നും ഞായറാഴ്ച വൈകുന്നേരം നടക്കാൻ പോയ സണ്ണിയെ കാണാതാവുകയായിരുന്നു. പിന്നാലെ ഭാര്യ പോലീസിൽ പരാതി നൽകി. വീടിന് സമീപമുള്ള ജലാശയത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും അഗ്നിശമനസേനയും ചേർന്നാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്.

മൃതദേഹം ജീർണിച്ച് തുടങ്ങിയതിനാൽ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സണ്ണി മറവിരോഗ ബാധിതനായിരുന്നു. മരണത്തിൽ അസ്വഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം.

article-image

y56yy

You might also like

  • Lulu Exchange
  • Straight Forward

Most Viewed