അറബ് ഇൻഫർമേഷൻ മന്ത്രിതല എക്സിക്യൂട്ടിവ് ഓഫീസ് യോഗത്തിൽ ബഹ്റൈൻ പങ്കെടുത്തു

മൊറോക്കൻ തലസ്ഥാനമായ റബാത്തിൽ നടന്ന 17മത് അറബ് ഇൻഫർമേഷൻ മന്ത്രിതല എക്സിക്യൂട്ടിവ് ഓഫീസ് യോഗത്തിൽ ബഹ്റൈനെ പ്രതിനിധീകരിച്ച് ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമി പങ്കെടുത്തു. 2024ലെ അറബ് ലീഗ് ഉച്ചകോടിക്ക് ബഹ്റൈൻ ആതിഥ്യം വഹിക്കുന്നതിനാലാണ് പ്രസ്തുത യോഗത്തിൽ ബഹ്റൈൻ പങ്കാളിയായത്. സൗദി, ടുനീഷ്യ, അൾജീരിയ, കുവൈത്ത്, ലണോൻ, ഇറാഖ്, യമൻ, മൊറോക്കോ, കാമറൂൺ എന്നീ അംഗരാജ്യങ്ങളിൽ നിന്നുള്ളവരാണ് യോഗത്തിൽ സന്നിഹിതരായിരുന്നത്.
53ആമത് അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെ സമ്മേളനത്തിലെ അജണ്ടകളെ കുറിച്ചും ചർച്ച നടന്നു. അറബ് രാജ്യങ്ങൾ കൂടുതൽ യോജിപ്പും രഞ്ജിപ്പും വിവിധ മേഖലകളിൽ സാധ്യമാക്കുന്നതിനുള്ള ആശയങ്ങളും പങ്കുവെച്ചു.
jhhj