അമേരിക്കയിലെ സ്കൂളിൽ‍ വെടിവയ്പ്പ്; മൂന്ന് പേർ‍ കൊല്ലപ്പെട്ടു


അമേരിക്കയിൽ‍ വീണ്ടും വെടിവയ്പ്പ്. മിസോറിയിലെ സ്‌കൂളിൽ‍ നടന്ന വെടിവയ്പ്പിൽ‍ അധ്യാപികയും വിദ്യാർ‍ഥിയും ഉൾ‍പ്പടെ മൂന്ന് പേർ‍ കൊല്ലപ്പെട്ടു. ആറ് പേർ‍ക്ക് പരിക്കേറ്റു. മരിച്ചവരിൽ ആക്രമിയും ഉൾപ്പെടുന്നു. സെന്‍റ് ലൂയിസിലുള്ള സെൻ‍ട്രൽ‍ വിഷ്വൽ‍ ആൻഡ് പെർ‍ഫോമിംഗ് ആർ‍ട്‌സ് ഹൈസ്‌ക്കൂളിലാണ് സംഭവം. 20കാരനായ അക്രമിയെ പോലീസ് വെടിവച്ചു കൊന്നു.

ആക്രമിയുടെ തോക്ക് ലോക്കായ സമയമാണ് പോലീസ് ഇയാളെ വെടിവച്ചത്. അക്രമിയുടെ പേര് വിവരങ്ങളോ സ്‌കൂളുമായുള്ള ഇയാളുടെ ബന്ധമോ പുറത്തുവിട്ടിട്ടില്ല.

article-image

dhfhj

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed