മാർ പാപ്പായുടെ കാനഡ സന്ദര്‍ശനത്തിനു തുടക്കമായി

ഫ്രാന്‍സിസ് മാർ പാപ്പായുടെ മുപ്പത്തിയേഴാം വിദേശ അപ്പസ്‌തോലിക സന്ദർശനത്തിനു തുടക്കമായി. അഞ്ചു ദിവസത്തെ കാനഡ സന്ദർശനത്തിനായി ഞായറാഴ്ച രാവിലെ 9.15 ന് (ഇന്ത്യൻ സമയം 12.45) ലെയനാർദോ ദാവിഞ്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നു തിരിച്ചു.
മാർപാപ്പാ വ്യോമ, കര മാര്‍ഗങ്ങളിലൂടെ 19,246 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുകയും ഒമ്പത് പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യും. 1984, 1987, 2002 വർഷങ്ങളിൽ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമൻ മാര്‍പാപ്പ കാനഡ സന്ദർശിച്ചിട്ടുണ്ട്. അനുതാപ തീര്‍ഥാടനം എന്നാണു ഫ്രാൻസിസ് മാർപാപ്പ കാനഡ സന്ദർശനത്തെ വിശേഷിപ്പിച്ചത്.