ചൈനീസ് ബഹിരാകാശ നിലയത്തിന്‍റെ രണ്ടാം ഭാഗം വിജയകരമായി വിക്ഷേപിച്ചു

മൂന്നു ഭാഗങ്ങളുള്ള ചൈനയുടെ ടിയാന്‍ഗോംഗ് ബഹിരാകാശ നിലയത്തിന്‍റെ രണ്ടാംഭാഗം ഇന്നലെ വിജയകരമായി വിക്ഷേപിച്ചു. ബഹിരാകാശ നിലയത്തിന്‍റെ പരീക്ഷണശാലയായ വെന്‍റിയാന്‍ ആണ് ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.22ന് ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റില്‍ ഹൈനാനിലെ വെൻചാംഗ് സ്‌പേസ് സ്റ്റേഷനില്‍നിന്നു വിക്ഷേപിച്ചത്.
വിക്ഷേപണം വിജയകരമായിരുന്നെന്നു ചൈനീസ് സ്‌പേസ് ഏജന്‍സി അറിയിച്ചു. സ്‌പേസ് സ്റ്റേഷന്‍റെ ആദ്യഘട്ടം ടിയാൻഹെ 2021 ഏപ്രിലിലാണു ചൈന വിക്ഷേപിച്ചത്. 18 മീറ്റര്‍ നീളവും 22 ടണ്‍ ഭാരമുള്ള വെന്‍റിയാനില്‍ മൂന്ന് ഉറക്ക അറകളും പരീക്ഷണശാലയുമാണുള്ളത്. നിലയത്തിലെ അടുത്ത ഭാഗം മെൻഗ്ടിയാൻ ഒക്ടോബറോടെ വിക്ഷേപിക്കും. ഈ വർഷം ബഹിരാകാശ നിലയം പൂർത്തീകരിക്കാണു ചൈന ലക്ഷ്യമിടുന്നത്.