എടിഎം കൊള്ളയടിക്കുന്നതിനെ കുറിച്ച് റാപ്പ് ഗാനം; പിന്നാലെ കവർച്ച

എടിഎം കൊള്ളയടിക്കുന്നതിനെ കുറിച്ച് റാപ്പ് ഗാനം തയാറാക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവാവ് എടിഎം കവർച്ച നടത്തിയതിന് അറസ്റ്റിലായി. യുഎസിലെ ടെന്നസിയിലാണ് സംഭവം. നാഷ്‌വില്ലിലെ തോംസൺ ലെയ്‌നിലെ ബാങ്ക് ഓഫ് അമേരിക്കയുടെ എടിഎമ്മിലാണ് കവർച്ച നടന്നത്. കുറ്റം ചുമത്തപ്പെട്ട നാല് പേരിൽ ഒരാളാണ് 30 -കാരനായ ലേഡിഷൻ റിലേ എന്നാണ് റിപ്പോർട്ട്.
ഡാരിയസ് ദുഗാസ്, സാഷോന്ദ്രെ ഡുഗാസ്, ക്രിസ്റ്റഫർ ആൾട്ടൺ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് മൂന്ന് പേർ. നാല് പേരും ടെക്സാസിലെ ഹൂസ്റ്റണിൽ നിന്നുള്ളവരാണ്.
തോംസൺ ലെയ്‌നിലെ ബാങ്ക് ഓഫ് അമേരിക്ക എടിഎമ്മിൽ രാവിലെ 10:40 -ന് കവർച്ച നടത്തിയതിന് ടെക്‌സാസിൽ നിന്നുള്ള നാല് പേർ കസ്റ്റഡിയിലാണെന്ന് നാഷ്‌വില്ലെ പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.