പൗണ്ടിലേക്കും ഔൺസിലേക്കും മടങ്ങാനൊരുങ്ങി ബ്രിട്ടൻ

യൂറോപ്യൻ യൂണിയൻ വിട്ട ശേഷം വിനിമയത്തിനായി പൗണ്ടിലേക്കും ഔൺസിലേക്കും മടങ്ങാൻ ബ്രിട്ടൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എലിസബത്ത് രാജ്ഞി അധികാരത്തിലേറിയതിന്‍റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് പ്രഖ്യാപനമുണ്ടാവുക. കോവിഡ് ലോക്ഡൗൺ ലംഘിച്ച് വിരുന്ന് നടത്തിയതോടെ നഷ്ടപ്പെട്ട ബ്രെക്സിറ്റ് അനുകൂലികളുടെ പ്രീതി തിരിച്ചെടുക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ തന്ത്രമായാണിത് വിലയിരുത്തുന്നത്.
രാജകീയ ഭരണകാലം തൊട്ട് ബ്രിട്ടനിൽ ഉപയോഗിച്ചിരുന്നതാണ് പൗണ്ടും ഔൺസും. ഇപ്പോൾ യുഎസ് അളവുതൂക്കമായ ഗ്രാമും കിലോഗ്രാമും മില്ലി ലിറ്ററും ലിറ്ററും ആണ് ബ്രിട്ടനിൽ പ്രചാരണത്തിലുള്ളത്. 2000ത്തോടെയാണ് ബ്രിട്ടനിൽ പൗണ്ടിനും ഔൺസിനും ഉപയോഗം കുറഞ്ഞത്.