ഷഹബാസ് ഷെരീഫ് പാകിസ്താൻ‍ പ്രധാനമന്ത്രി


പാകിസ്താനിലെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ അസംബ്ലിയിൽ‍ തെരഞ്ഞെടുപ്പ് നടപടികൾ‍ പൂർ‍ത്തിയായി. പിഎംഎൽ‍ (എൻ‍) വിഭാഗം നേതാവായ ഷഹബാസ് ഷെരീഫ് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താൻ മുസ്‌ലിം ലീഗ് −നവാസ് (പിഎംഎൽ‍(എൻ‍) അധ്യക്ഷനുമാണ്.

ദേശീയ അസംബ്ലിയിൽ‍ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനിടയിൽ‍ ഇമ്രാൻ അനുകൂലികൾ‍ പാർ‍ലമെന്റിൽ‍ നിന്നിറങ്ങിപ്പോയി. രാഷ്ട്രീയ പ്രതിസന്ധികൾ‍ക്കിടെ മണിക്കൂറുകൾ‍ നീണ്ട സഭാ നടപടികൾ‍ക്കൊടുവിലാണ് ശനിയാഴ്ച അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പ്രതിപക്ഷ സഖ്യം ഇമ്രാൻ‍ ഖാനെ പുറത്താക്കിയത്. പാക് ചരിത്രത്തിൽ‍ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാൻ‍. 2018 ഓഗസ്റ്റ് 18നാണ് ഇമ്രാൻ‍ ഖാൻ അധികാരമേറ്റത്.

You might also like

Most Viewed