പള്ളിയിൽ വെച്ച് മൂന്ന് മക്കളെ വെടിവച്ച് കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ജീവനൊടുക്കി
അമേരിക്കയിൽ മൂന്ന് മക്കളെ വെടിവച്ച് കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ജീവനൊടുക്കി. കാലിഫോർണിയയിലെ സാക്രമെന്‍റോയിലെ ആരാധനാലയത്തിലാണ് സംഭവം. കൊല്ലപ്പെട്ട മൂന്ന് കുട്ടികൾക്കും 15 വയസിൽ താഴെയാണ് പ്രായം.
വെടിവയ്പ്പിൽ മറ്റൊരാൾ കൂടി കൊല്ലപ്പെട്ടതായാണ് വിവരം. സംഭവത്തിന്‍റെ കാരണങ്ങളെ കുറിച്ച് വ്യക്തതയില്ലെന്നും എന്നാൽ കുടുംബ വഴക്കാകാം വെടിവയപ്പിന് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.

