ഡബ്ല്യു.എം.സി ബഹ്റൈൻ; പ്രോവിൻസ് ഭരണസമിതി ചുമതലയേറ്റു
വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം കേരള സർക്കാറിന്റെ സ്പെഷൽ ഡ്യൂട്ടി ഓഫിസറും നെതർലൻഡ്‌സസിലെ മുൻ അംബാസഡറുമായ വേണു രാജാമണി ഉദ്ഘാടനം ചെയ്തു. ഓൺലൈനിലൂടെ നടന്ന യോഗത്തിൽ മാധ്യമ പ്രവർത്തകൻ ജോർജ് കള്ളിവയലിൽ വിശിഷ്ടാതിഥി ആയിരുന്നു.വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് പ്രസിഡന്‍റ് എബ്രഹാം സാമുവൽ അധ്യക്ഷതവഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ജോൺ മത്തായിയെ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് പ്രസിഡന്‍റ് രാധാകൃഷ്ണൻ തെരുവത്ത് ആദരിച്ചു. ചെയർമാൻ ബാബു കുഞ്ഞിരാമൻ, പ്രസിഡണ്ട് എബ്രഹാം സാമുവൽ, ജനറൽ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡണ്ട് ഹരീഷ് നായർ, ട്രഷറർ ജിജോ ബേബി, വൈസ് ചെയർപേഴ്സൺ ദീപ ജയചന്ദ്രൻ, തുടങ്ങിയവർ ഭാരവാഹികളായി ചുമതലയേറ്റു.

