ദേവ്ജി ബി.കെ.എസ് ബാലകലോത്സവം ; കലാതിലകമായി ശ്രീ ദക്ഷാ സുനിൽ കുമാർ, കലാപ്രതിഭയായി അതുൽ കൃഷ്ണ ഗോപകുമാറും


ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ കലാമാമാങ്കമായ ദേവ്ജി-ബി.കെ.എസ്. ബാലകലോത്സവം 2022ന്റെ വ്ജികലാതിലകപ്പട്ടത്തിന്  ശ്രീ ദക്ഷാ സുനിൽ കുമാറും  കലാപ്രതിഭയായി അതുൽ കൃഷ്ണ ഗോപകുമാറും അർഹയായി. ബാലതിലകമായി- അഭിഗലി  അരുണിനെയും നാട്യരത്നയായി - അയന സുജിയെയും  സംഗീതരത്നയായി ശ്രീ ദക്ഷാ സുനിൽ കുമാറിനെയും, സാഹിത്യരത്നയായി - സിമ്രാൻ ശ്രീജിത്തിനെയും കലാരത്നയായി - ശില്പ സന്തോഷിനെയും തിരഞ്ഞെടുത്തു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്  പി.വി. രാധാകൃഷ്ണപിള്ള,  ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്  എന്നിവരാണ് അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചത്. മാർച്ച്  4 വെള്ളിയാഴ്ച്ച  വൈകുന്നേരം 6 മണി മുതൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ഇന്ത്യൻ സ്ഥാനപതി  പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ  ദേവ്ജി ഗ്രൂപ്പിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടർ  ജയ്ദീപ് ഭരത്ജി വിശിഷ്ട അതിഥി ആയിരിക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed