ഇളവുകളുമായി യു.എ.ഇ ; തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമല്ല


തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ യുഎഇയിൽ നിർബന്ധമല്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. എങ്കിലും, അടച്ച ഇടങ്ങളിൽ മാസ്‌ക് നിർബന്ധമായി തുടരും. പുതിയ നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് -19 രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് ക്വാറന്‍റീൻ ആവശ്യമില്ല. രോഗബാധിതരായ വ്യക്തികൾക്കുള്ള ഐസൊലേഷൻ പ്രോട്ടോക്കോളുകൾ നേരത്തെ പ്രഖ്യാപിച്ചതു പോലെ തുടരും. മിക്ക എമിറേറ്റുകളിലും കോവിഡ് രോഗികള്‍ കുറഞ്ഞത് 10 ദിവസത്തെ െഎസൊലേഷന് വിധേയരാകണം. ഓരോ എമിറേറ്റിനും ക്വാറന്റീൻ കാലയളവിന്റെ ദൈർഘ്യം നിർണയിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് എൻസിഇഎംഎ അറിയിച്ചു. അതേ സമയം മാർച്ച് 1 മുതൽ യുഎഇയിലേക്ക് വരുന്ന, പൂർണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് പിസിആർ പരിശോധന ആവശ്യമില്ലെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed