യുക്രെയ്ൻ സൈന്യം ആയുധം താഴെവച്ചാൽ ചർച്ചയാകാമെന്ന് റഷ്യ


യുക്രെയ്ൻ സൈന്യം ആയുധം താഴെവച്ചാൽ ചർച്ചയാകാമെന്ന് റഷ്യ. കീവുമായി ചർച്ചയ്ക്ക് മോസ്കോ തയാറാണ്, എന്നാൽ യുക്രെയ്ൻ സൈന്യം ആയുധം താഴെവയ്ക്കണം− റഷ്യൻ‍ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. നവ നാസികൾ യുക്രെയ്ൻ ഭരിക്കുന്നത് റഷ്യ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

യുക്രെയ്നെ അടിച്ചമർത്തലിൽ നിന്ന് മോചിപ്പിക്കാൻ മോസ്കോ ആഗ്രഹിക്കുന്നു. അധിനിവേശമല്ല യുക്രെയ്ൻ ജനതയെ സ്വതന്ത്രരാക്കുകയാണ് ലക്ഷ്യം. യുക്രെയ്നിലേത് ജനാധിപത്യ സർക്കാരാണെന്ന് റഷ്യ കരുതുന്നില്ല. യുക്രെയ്‍ൻ‍ പിടിച്ചെടുക്കാൻ‍ ആരും പദ്ധതിയിടുന്നില്ലെന്നും സെർജി ലാവ്റോവ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed