യുക്രൈനിൽ‍ നിന്ന് സൈന്യത്തെ തിരികെ വിളിക്കണമെന്ന് റഷ്യയോട് അപേക്ഷിച്ച് യുൻ‍ സെക്രട്ടറി ജനറൽ‍


മാനുഷികതയോർ‍ത്ത് റഷ്യൻ സൈന്യത്തോട് പിന്മാറാൻ‍ പറയണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ‍ പുടിനോട് അപേക്ഷിച്ച് യുഎൻ. യുക്രൈനിൽ‍ നിന്ന് സൈന്യത്തെ തിരികെ വിളിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. യുഎൻ രക്ഷാസമിതി അടിയന്തര യോഗത്തിന് ശേഷമാണ് ഗുട്ടെറസിന്റെ പ്രതികരണം.

റഷ്യ ഉക്രെയ്നിനെ ആക്രമിക്കുമെന്ന കിംവദന്തികൾ‍ താൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നും ഗുരുതരമായ ഒന്നും സംഭവിക്കില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്നതായും ഗുട്ടെറസ് പറഞ്ഞു. ‘പക്ഷേ എനിക്ക് തെറ്റുപറ്റി. ഹൃദയത്തിന്റെ അടിത്തട്ടിൽ‍ നിന്നാണ് പറയുന്നത്, ഉക്രൈനിൽ‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം. സമാധാനം നൽ‍കുക, ഒരവസരം കൂടി. നിരവധി പേർ‍ ഇതിനോടകം മരണപ്പെട്ടുകഴിഞ്ഞു’. അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

രാജ്യത്തിന്റെ വിവിധ 10 സ്ഥലങ്ങളിൽ‍ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈൻ അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളെയാണ് റഷ്യ ആക്രമിക്കുന്നതെന്നും യുക്രൈൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed