യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ


യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിൽ സൈനിക നടപടി അനിവാര്യമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. തടയാൻ ശ്രമിക്കുന്നവർക്ക് ഇതുവരെ കാണാത്ത തിരിച്ചടി നൽകും. എന്തിനും തയ്യാറെന്നും പുടിൻ പറഞ്ഞു. ഡോൺബാസ് മേഖലയിലേക്ക് നീങ്ങാൻ സൈന്യത്തിന് പുടിൻ നിർദ്ദേശം നൽകി. യുക്രൈൻ അതിർത്തിയിലെ വിമാനത്താവളങ്ങൾ അടച്ചു. റഷ്യൻ സൈന്യം യുക്രൈനിൽ കടന്നിട്ടുണ്ട്. വ്യോമാക്രമണം ആരംഭിച്ചുകഴിഞ്ഞു. കീവ് അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ സ്ഫോടനം നടക്കുകയാണ്. ഇന്ന് രാവിലെ 5.50ന് പുടിൻ റഷ്യൻ ജനതയെ അഭിസംബോധന ചെയ്തിരുന്നു. ഇതിനു ശേഷമാണ് ആക്രമണം ആരംഭിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed