യാത്ര ചെയ്യുന്ന സ്ത്രീക്കൊപ്പം പുരുഷൻമാർ വേണമെന്ന് താലിബാൻ


കാബൂൾ:

സ്ത്രീകളുടെ യാത്രകൾക്ക് നിയന്ത്രണങ്ങളുമായി താലിബാൻ. യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുക്കളായ പുരുഷന്മാർ ഉണ്ടായിരിക്കണം എന്നാണ് താലിബാൻ മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ്. സ്ത്രീകളുടെ ദീർഘദൂര യാത്രകൾക്കാണ് ഇത്തരത്തിൽ ബന്ധുക്കളായ പുരുഷന്മാർ കൂടെ ഉണ്ടായിരിക്കണം എന്ന് മന്ത്രാലയം അറിയിച്ചത്. 72 കിലോമീറ്ററിലേറെ ദുരം സഞ്ചരിക്കുന്ന സ്ത്രീകൾക്കൊപ്പമാണ് ബന്ധുക്കളായ പുരുഷന്മാർ വേണ്ടത്. 

ബന്ധുക്കളായ പുരുഷന്മാർ കൂടെ ഇല്ലെങ്കിൽ ഇവരെ യാത്ര ചെയ്യാൻ അനുമതിക്കരുത്, സ്ത്രീകൾ നിർബന്ധമായും ഹിജാബ് ധരിച്ചിരിക്കണം, ഹിജാബ് ധരിച്ചിട്ടുണ്ട് എന്ന് വാഹന ഉടമകൾ ഉറപ്പു വരുത്തണം എന്നീ തീരുമാനങ്ങളും താലിബാൻ മന്ത്രാലയ വക്താവ് സാദിഖ് ആകിഫ് മുജാഹിറിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed