റഷ്യയിലെ പേം സർവകലാശാലയിലുണ്ടായ വെടിവയ്പ്പിൽ എട്ട് മരണം


മോസ്കോ: റഷ്യയിലെ പേം സർവകലാശാലയിലുണ്ടായ വെടിവയ്പ്പിൽ എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആയുധധാരിയായ അക്രമി ക്യാന്പസിനുള്ളിൽ പ്രവേശിച്ച് വിദ്യാർത്ഥികൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. അക്രമിയിൽ നിന്നും രക്ഷപെടാൻ ചിലർ ജനാലയിലൂടെ പുറത്തേക്ക് ചാടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചില വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ ഒളിച്ചാണ് രക്ഷപെട്ടത്.

അക്രമിയെ പോലീസ് കീഴ്പ്പെടുത്തിയെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. 18 വയസുകാരനായ ടിമൂർ ബെക്മാൻസുറോവാണ് അക്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. തലസ്ഥാനമായ മോസ്കോയിൽ നിന്നും 700 മൈൽ അകലെയാണ് പേം സർവകലാശാല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed