ബംഗ്ലാദേശില്‍ ഫാക്ടറിയില്‍ വന്‍തീപ്പിടിത്തം; 52 പേര്‍ വെന്തുമരിച്ചു

ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ആറുനില ഫാക്ടറയില്‍ വന്‍തീപ്പിടിത്തം. ചുരുങ്ങിയത് 52 പേരോളം വെന്തുമരിച്ചതായും 50 ഓളം പേര്‍ക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. നര്യാണ്‍ ഗഞ്ജിലെ രുപ്ഗഞ്ചിലുള്ള ശീതളപാനീയ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിച്ചിരുന്ന താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. രക്ഷപ്പെടാനായി നിരവധി തൊഴിലാളികള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് എടുത്ത് ചാടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.