ഇറാഖിൽ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം


ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം. മൂന്ന് മിസൈലുകളാണ് വിമാനത്താവളത്തിന് നേരെ ഭീകരർ തൊടുത്തത്. എന്നാൽ മിസൈലുകൾ വീണത് ടെർമിനലുകളുടെ ഭാഗത്താകാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ അർദ്ധരാത്രിയോടെയാണ് ബാഗ്ദാദിൽ മിസൈൽ ആക്രമണം നടന്നത്.

ബാഗ്ദാദിന്റെ തെക്കൻ മേഖലയിലാണ് ആക്രമണം നടന്നത്. അബു ഗാരിബ് ജയിലിനടുത്താണ് ആദ്യ മിസൈൽ പതിച്ചത്. രണ്ടാമത്തേത് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പരിശീലന കേന്ദ്രത്തിന്റെ ആളൊഴിഞ്ഞ മേഖലയിലും മൂ്ന്നാമത്തേത് വിമാന താവളത്തിനോട് ചേർന്നുള്ള സൈനിക ക്യാമ്പിനടുത്തുമായിരുന്നു. മിസൈലുകളെല്ലാം ലക്ഷ്യമിട്ടത് വിമാനതാവളത്തിനെയായിരുന്നുവെന്ന് ഇറാഖ് സൈന്യം സ്ഥിരീകരിച്ചു.

വിമാനത്താവളത്തിനടുത്ത ഗ്രാമമായ അൽ−ജിഹാദിലെ ആളൊഴിഞ്ഞ ഒരു വീട്ടിൽ നിന്നാണ് മൂന്ന് മിസൈലുകളും തൊടുത്തത്. ഇവിടെ നിന്ന് ഉപയോഗിക്കാത്ത അഞ്ച് മിസൈലുകളും കണ്ടെത്തി.

You might also like

  • Straight Forward

Most Viewed