കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം വാക്സിൻ സൗജന്യമായി നൽകും: തോമസ് ഐസക്

തിരുവനന്തപുരം: കോവിഡ് വാക്സിൻ കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നൽകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ലോക്ഡൗണിലൂടെ രാജ്യത്തിന് കനത്ത സാന്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പകരം, അൽപ്പം നഷ്ടം സഹിച്ച് വാക്സിൻ സൗജന്യമായി നൽകുന്നതാണ് മികച്ച സാന്പത്തിക ശാസ്ത്രമെന്നും തോമസ് ഐകസ് പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് വാക്സിന് പണം ഇടാക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.