ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും യാത്ര വിലക്കി യുഎസ്


ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാരോട് യുഎസ്. ചൈനയിലേക്കും നേപ്പാളിലേക്കും ഉള്ള യാത്രകൾ പുനപരിശോധിക്കണമെന്നും അധികൃതർ അമേരിക്കക്കാരോട് ആവശ്യപ്പെട്ടു. ശ്രീലങ്കയിലേക്ക് പോകുന്പോൾ ഉയർന്ന ജാഗ്രത പാലിക്കണം. ഭൂട്ടാനിലേക്ക് സാധാരണ യാത്രാ മുൻകരുതലുകൾ മതിയാവും. ലെവൽ ഒന്നിൽ ആണ് ഈ രാജ്യങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിളെ ലെവൽ നാലിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോവിഡ്, കുറ്റകൃത്യം, തീവ്രവാദം തുടങ്ങിയ കാരണങ്ങളാൽ ഇന്ത്യയിലേക്ക് പോകരുതെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് മുന്നറിയപ്പ് നൽകിയിരിക്കുന്നത്. നേരത്തെ യുഎസ് ആരോഗ്യവിഭാഗവും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

You might also like

  • Straight Forward

Most Viewed