ഒലിക്ക് തിരിച്ചടി പാർലമെന്റ് പിരിച്ചുവിട്ട നടപടിയാണ് സുപ്രീംകോടതി റദ്ദാക്കി

കാഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാൻ സുപ്രിംകോടതി ഇടപെടൽ. പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലി പാർലമെന്റ് പിരിച്ചുവിട്ട നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. പ്രതിപക്ഷത്തിന്റെയും കമ്യൂണിസ്റ്റ് ഭരണപക്ഷത്തിലെ ഒരു വിഭാഗത്തിന്റേയും എതിർപ്പ് ശക്തമായതോടെയാണ് നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലി പാർലമെന്റ് പിരിച്ചുവിച്ചത്.
ഭരണകൂട നയങ്ങൾക്കെതിരേയും പാർലമെന്റ് പെട്ടന്ന് പിരിച്ചുവിട്ട നടപടിക്കെതിരേയും നേപ്പാളിൽ യുവജനസംഘടനകളും പ്രതിപക്ഷ കക്ഷികളും ശക്തമായ പ്രക്ഷോഭത്തിലാണ്.