ബഹ്റൈൻ മൈത്രി അസോസിയേഷന് പുതിയ ഭാരവാഹികൾ


മനാമ:

തെക്കൻ കേരളത്തിലെ മഹല്ല് നിവാസികളുടെ കൂട്ടായ്‌മയായ മൈത്രി സോഷ്യൽ അസോസിയേഷന്റെ 2021 ലെ പ്രവർത്തന കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഷാദ് മഞ്ഞപ്പാറ (പ്രസിഡന്റ്), സക്കീർഹുസൈൻ (ജനറൽ സെക്രട്ടറി), അബ്‌ദുൽ വഹാബ് (വൈ. പ്രസിഡന്റ്), ഷറഫുദ്ധീൻ അസീസ് (ജോ. സെക്രട്ടറി), അനസ് കരുനാഗപ്പള്ളി (ട്രഷറർ), ഷാജഹാൻ (അസി. ട്രഷറർ) എന്നിവർ നയിക്കുന്ന നിർവാഹകസമിതിയിൽ ഷിബു പത്തനംതിട്ട, സിബിൻ സലിം, അബ്ദുൽബാരി, സുനിൽ ബാബു, നൗഷാദ് അടൂർ, ഷിജു ഏഴംകുളം, ഷിനു ടി. സാഹിബ്, ഷംനാദ്, അൻവർ ശൂരനാട്, ഫാറൂഖ് കെഎഫ്ജെ , റജബുദ്ദീൻ, റിയാസ് വിഴിഞ്ഞം, ശിഹാബ് അലി, അനസ് കായംകുളം, സത്താർ എരുമേലി, സലിം തയ്യിൽ എന്നിവർ  എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. 

സിയാദ് ഏഴംകുളം, നിസാർ കൊല്ലം, സഈദ് റമദാൻ നദ്‌വി, നിസാർ സഖാഫി, റഹീം ഇടക്കുളങ്ങര, ഷെരീഫ് ബംഗ്ലാവിൽ എന്നിവരെ രക്ഷാധികാരികളായും ചീഫ് കോ-ഓർഡിനേറ്ററായി നവാസ് കുണ്ടറയെയും തെരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി   അബ്ദുൽബാരി വാർഷിക റിപ്പോർട്ടും ട്രഷറർ സുനിൽ ബാബു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സഈദ് റമദാൻ നദ്‌വി,   സിയാദ് ഏഴംകുളം, നിസാർ കൊല്ലം എന്നിവർ  സംസാരിച്ചു. വരണാധികാരിയായ നിസാർ കൊല്ലത്തിൻ്റെ മേൽനോട്ടത്തിൽ പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി. ജോയിൻ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും ശരീഫ് ബംഗ്ളാവ് നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed