നാസയുടെ ചൊവ്വാ ദൗത്യം ലക്ഷ്യത്തിൽ
വാഷിംഗ്ടൺ: സയുടെ ചൊവ്വാ ദൗത്യം പെഴ്സിവിയറൻസ് റോവർ ലക്ഷ്യത്തിലെത്തി. ഏഴു മാസത്തെ യാത്രയ്ക്കുശേഷം പെഴ്സിവിയറൻസ് റോവർ ഇന്ന് പുലർച്ചെ രണ്ടരയോടെ ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ ഇറങ്ങിയത്. 2020 ജൂലൈ 30 ന് അറ്റ്ലസ് 5 റോക്കറ്റിലാണു പെഴ്സിവിയറൻസ് വിക്ഷേപിച്ചത്. ഒരു ചെറുകാറിന്‍റെ വലുപ്പമുള്ള പെഴ്സിവിയറൻസ് റോവർ ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോയെന്ന് പഠനം നടത്തും.
പെഴ്സിവിയറൻസിലെ ഗതിനിർണയ സംവിധാനം വികസിപ്പിച്ചെടുത്ത സംഘത്തിനു നേതൃത്വം നൽകിയത് ഇന്ത്യൻ വംശജയായ ഡോ. സ്വാതി മോഹൻ ആണ്.



