ഫ്രാൻസിലെ വാക്‌സിനേഷൻ വേനൽകാലത്ത് തന്നെ പൂർത്തീകരിക്കും


പാരീസ്: ഫ്രാൻസിലെ വാക്‌സിനേഷൻ നടപടികൾ വേനൽകാലം തീരുംമുന്നേ പൂർത്തിയാക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഫ്രഞ്ച് പൗരന്മാരിൽ വാക്‌സിനേഷൻ ആഗ്രഹം പ്രകടിപ്പിക്കുന്ന മുഴുവൻ പേർക്കും സൗകര്യമൊരുക്കുമെന്നാണ് മാക്രോൺ അറിയിച്ചിരിക്കുന്നത്.

ഈ വേനൽ തീരും മുന്നേ പരമാവധി പൗരന്മാരുടെ വാക്‌സിനേഷൻ നടപടി പൂർത്തിയാകും. നിലവിലെ വാക്‌സിനേഷൻ നടപടികൾ പ്രതീക്ഷിച്ച വേഗതയിലും കൃത്യതയിലുമാണ് നടക്കുന്നതെന്നും മാക്രോൺ പ്രസ്താവനയിലൂടെ അറിയിച്ചു.

ആരോഗ്യ പ്രവർത്തകർക്ക് പിന്നാലെ വൃദ്ധസദനങ്ങളിൽ ജിവിക്കുന്നവർക്ക് പരിഗണന നൽകാനാണ് ഫ്രഞ്ച് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതുവരെ പതിനഞ്ച് ലക്ഷം പേർക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഡിസംബർ 27 മുതലാണ് ഫ്രാൻസിൽ വാക്‌സിനേഷൻ ആരംഭിച്ചത്. അമേരിക്കയുടെ മൊഡേണാ, ഫൈസർ, ജർമ്മനിയുടെ ബയോഎൻടെക്, യു.കെയുടെ ആസ്ട്രാ സെനക്കാ എന്നീ വാക്‌സിനുകളാണ് ഫ്രാൻസിൽ നിലവിൽ ഉപയോഗിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed