ട്രംപിന്റെ എല്ലാ കുടിയേറ്റ നിയമങ്ങളും റദ്ദാക്കാനൊരുങ്ങി ബൈഡൻ


വാഷിംഗ്ടൺ: ട്രംപ് ഭരണകൂടം വേഗത്തിൽ നടപ്പാക്കിയ എല്ലാ കുടിയേറ്റ വിരുദ്ധ നിയമങ്ങളും പുനഃപ്പരിശോധിക്കാൻ നിർദ്ദേശം നൽകി ജോ ബൈഡൻ. അമേരിക്കയുടെ കുടിയേറ്റ തീരുമാനങ്ങളെ പിൻവലിച്ച ട്രംപിന്റെ നിയമങ്ങളെ മാറ്റാനുള്ള മൂന്ന് നിർദ്ദേശങ്ങളിലാണ് ബൈഡൻ ഒപ്പുവെച്ചിരിക്കുന്നത്. ഇതിൽ തെക്കൻ അമേരിക്കൻ അതിർത്തിയിൽ കുടുംബങ്ങൾ രണ്ടിടത്തായി ഒറ്റപ്പെട്ട നടപടി റദ്ദാക്കൽ ഉടനടി തീരുമാനമാകുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ പറയുന്നത്.

‘ആദ്യ തീരുമാനം ഇന്നെടുക്കുകയാണ്. കുടിയേറ്റ നിയമങ്ങളെല്ലാം രാജ്യത്തിന് നാണക്കേടുണ്ടാക്കിയവയാണ്. പല നിയമങ്ങളും മാതാപിതാക്കളേയും കുട്ടികളേയും രണ്ട് രാജ്യങ്ങളിലാക്കി. യാതൊരു പഠനവും നടത്താതെയാണ് തീരുമാനങ്ങൾ നടപ്പാക്കിയത്. എല്ലാം റദ്ദാക്കുകയാണ്.’ ബൈഡൻ പ്രസ്താവനയിലൂടെ അറിയിച്ചു.

 തെക്കൻ അമേരിക്കൻ അതിർത്തിയിൽ നിന്നുള്ള കുടിയേറ്റം തടഞ്ഞ ട്രംപിന്റെ തീരുമാനമാണ് രണ്ടാമത്തെ വിഷയമായി ബൈഡൻ പരിഗണിച്ചത്. ട്രംപ് തീരുമാനമെടുത്ത എല്ലാ വിസ നിയമങ്ങളും പുനഃപ്പരിശോധിക്കാനാണ് മൂന്നാമതായി നിർദ്ദേശം നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed