യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടൻ


ലണ്ടൻ: പുതുവത്സരത്തിൽ യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടൻ സ്വതന്ത്രരാജ്യമായി. ഇന്നലെ രാത്രിയോടെയാണ് 48 വർഷത്തെ ബന്ധമുപേക്ഷിച്ച് ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയൻ വിട്ടത്. നാലരവർഷം നീണ്ട ബ്രെക്സിറ്റ് ചർച്ചകൾക്കും വോട്ടെടുപ്പുകൾക്കും ശേഷമാണ് നടപടി. ബ്രിട്ടീഷ് പാർലമെന്‍റിലെ ഇരുസഭകളും ചേർന്ന് പാസാക്കിയ ബ്രെക്സിറ്റ് ബില്ലിന് ബുധനാഴ്ച എലിസബത്ത് രാജ്ഞിയും അനുമതി നൽകിയിരുന്നു. ഇതോടെ ബിൽ നിയമമായി. 

ബ്രിട്ടൻ യൂറോപ്പിൽനിന്ന് 2020 ജനുവരിയിൽ വേർപ്പെട്ടതാണ്. എന്നാൽ ഇന്നലെവരെയുള്ള പരിവർത്തനകാലഘട്ടത്തിൽ ബന്ധം പഴയപോലെ തുടർന്നു. ഇന്നു മുതൽ ഒരു ബന്ധവുമില്ല. വ്യാപാര കാര്യങ്ങൾക്കായി ബ്രിട്ടനും യൂറോപ്പും കരാറുണ്ടാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed