ക്രൊയേഷ്യയിൽ ശക്തമായ ഭൂചലനം; ഏഴ് മരണം
സാഗ്രെബ്: ക്രൊയേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. 12 വയസുകാരി ഉൾപ്പെടെ ഏഴ് മരണവും സ്ഥിരീകരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. പെട്രിഞ്ച ടൗണിൽ വലിയ നാശനഷ്ടമാണ് വരുത്തിയത്. തിങ്കളാഴ്ചയും ഇവിടെ ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്‌കെയിലിൽ 5.2 തീവ്രതയാണ് തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തിൽ രേഖപ്പെടുത്തിയത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിക് അടക്കമുള്ളവർ ദുരന്തബാധിത മേഖല സന്ദർശിച്ചിരുന്നു. ക്രൊയേഷ്യയ്ക്ക് പുറമെ അയൽരാജ്യങ്ങളായ സെർബിയ, ബോസ്‌നിയ, സ്ലൊവേനിയ എന്നിവിടങ്ങളിലും ഭൂകന്പത്തിന്റെ ശക്തി അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.