കൊറോണ വൈറസിന് 17 വകഭേദങ്ങൾ!!!!


 ന്യൂഡൽഹി: കൊറോണ വൈറസിന് 17 വകഭേദങ്ങൾ ഉണ്ടെന്ന് ശാസ്ത്രലോകം. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ മോളിക്കുലാർ ബയോളജി (സിസിഎംബി)യിലെ പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തൽ. ഇതിൽ എട്ടെണ്ണം നേരിട്ട് സ്‌പൈക് പ്രോട്ടീനുകളെ ബാധിക്കുന്നവയാണ്. സ്‌പൈക് പ്രോട്ടീനുകളുടെ സഹായത്തോടെയാണ് വൈറസ് നമ്മുടെ ശരീരത്തിൽ കയറിപ്പറ്റുന്നത്. സ്‌പൈക് പ്രോട്ടീനുകളെ അധികമായി ബാധിക്കുന്നതിനാലാണ് പുതിയ വൈറസിന് 70 ശതമാനം അധിക വ്യാപനശേഷിയുള്ളതെന്ന് സിസിഎംബി വ്യക്തമാക്കി. ഇന്ത്യയിലെ പത്ത് പരീക്ഷണശാലകളിൽ വൈറസിനെപ്പറ്റി ഗവേഷണം തുടരുകയാണ്. പുതിയ വൈറസ് പ്രത്യേക രോഗലക്ഷങ്ങൾ കാട്ടുന്നില്ലെന്നും നിലവിലെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമാകുന്നില്ലെന്നുമാണ് നിഗമനം. ബ്രിട്ടണിലും ദക്ഷിണാഫ്രിക്കയിലും വെവ്വേറെ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതാണ് ലോകത്തെ ആശങ്കയിലാക്കുന്നത്.

 കൊറോണയ്‌ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നുകൾ പുതിയ വകഭേദത്തിനെതിരെയും ഫലം ചെയ്യുമെന്ന് ഐസിഎംആർ കണ്ടെത്തിയിരുന്നു. എന്നാൽ രാജ്യത്താകെ മരുന്നുവിതരണം സാദ്ധ്യമാക്കാൻ ഒരുങ്ങുന്പോൾ ഇത്തരത്തിൽ തിരിച്ചടി നേരിടുന്നത് ആരോഗ്യ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.

You might also like

Most Viewed