നൊബേൽ പുരസ്കാരത്തിന് ട്രംപിനെ നാമനിർദേശം ചെയ്തു

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ നൊബേൽ പുരസ്കാരത്തിനു നാമനിർദേശം ചെയ്തു. നോർവീജിയൻ പാർലമെന്‍റ് അംഗം ക്രിസ്റ്റ്യൻ ടൈബ്രിംഗാണു ട്രംപിനെ 2021-ലെ നോബൽ പുരസ്കാരത്തിനു നാമനിർദേശം ചെയ്തത്. ഇസ്രായേലും യുഎഇയും തമ്മിലുള്ള സമാധാനം പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കു ട്രംപ് മുൻകൈയെടുത്തിരുന്നു. ഇതിനു പിന്നാലെയാണു ട്രംപിനെ നൊബേൽ സമ്മാനത്തിനായി നാമനിർദേശം ചെയ്തിരിക്കുന്നത്.
കാഷ്മീർ തർക്കവുമായി ബന്ധപ്പെട്ടു ട്രംപ് നടത്തിയ ഇടപെടലുകളും നാമനിർദേശത്തിൽ പറയുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ട്രംപിന്‍റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു ക്രിസ്റ്റ്യൻ ടൈബ്രിംഗ്നേരത്തെ രംഗത്തു വന്നിരുന്നു. 2018-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനു ട്രംപിനെ നാമനിർദേശം ചെയ്തവരുടെ കൂട്ടത്തിലും ക്രിസ്റ്റ്യൻ ടൈബ്രിംഗുണ്ട്.