1000 ചൈ​നീ​സ് പൗ​ര​ൻ​മാ​രു​ടെ വിസ​ക​ൾ റ​ദ്ദാ​ക്കി അ​മേ​രി​ക്ക


വാഷിംഗ്ടണ്‍: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 1000 ചൈനീസ് പൗരൻമാരുടെ വിസകൾ അമേരിക്ക റദ്ദു ചെയ്തു. മേയ് 29-ന് പുറത്തുവന്ന പ്രസിഡന്‍റിന്‍റെ ഉത്തരവ് പ്രകാരമാണു നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര സുരക്ഷാ വക്താവ് അറിയിച്ചു.അതീവരഹസ്യമായ വിവരങ്ങൾ ചോർത്താൻ സാധ്യതയുള്ള, ചൈനീസ് സൈന്യവുമായി ബന്ധമുള്ള വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും വിസകൾ തടഞ്ഞുവയ്ക്കുമെന്ന് യുഎസ് ആഭ്യന്തരസുരക്ഷാ മേധാവി ചാഡ് വൂൾഫ് നേരത്തെ വ്യക്തമാക്കിയതാണ്. കൊറോണ വൈറസ് ഗവേഷണങ്ങൾ ഉൾപ്പെടെയുള്ള അമേരിക്കൻ വിവരങ്ങൾ ചോർത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഹോങ്കോംഗിൽ ചൈന നടത്തിയ അടിച്ചമർത്തൽ ശ്രമങ്ങൾക്കു മറുപടിയെന്നോണമാണ് മേയ് 29-ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൈനയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാർഥികളുടെയും ഗവേഷകരുടെയും വിസകൾ തടഞ്ഞുവയ്ക്കാനുള്ള യുഎസ് ശ്രമങ്ങളെ ചൈനീസ് ഭരണകൂടം നിശിതമായി വിമർശിച്ചിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed