കോവിഡ് നിരക്കിൽ ഇന്ത്യ ഒന്നാമതാകുമോ? ഞെട്ടിപ്പിക്കുന്ന പ്രതിദിന കണക്കുകൾ


ന്യൂഡൽഹി: കോവിഡ് ഇന്ത്യയിൽ കൂടുതൽ പ്രബലമാകുന്നു. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,735 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 44.65 ലക്ഷമായി. ഒറ്റദിവസം കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും രാജ്യം റിക്കാർഡിൽ എത്തി. 1172 ആളുകളാണ് 24 മണിക്കൂറിനിടെ രാജ്യത്തു മരിച്ചത്. 72,939 പേർ രോഗമുക്തി നേടി. ഇതോടെ 34.7 ലക്ഷം പേർ ആകെ രോഗമുക്തി നേടി. നിലവിൽ 9.19 ലക്ഷം ആക്ടീവ് കേസുകളാണ് ഇന്ത്യയിലയുള്ളത്. 

ചൊവ്വാഴ്ച 90,802 കേസുകളാണു രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. 1133 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽനിന്നാണു ബുധനാഴ്ച വീണ്ടും കുതിപ്പുണ്ടായത്.

You might also like

Most Viewed