കോ​വി​ഡ് വൈ​റ​സ് ത​ല​ച്ചോ​റി​നെ നേ​രി​ട്ട് ബാ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്


വാഷിംഗ്ടൺ: കോവിഡ് വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് അമേരിക്കൻ ഗവേഷകരുടെ പഠന റിപ്പോർട്ട്. വൈറസിന് തലച്ചോറിലെ സെല്ലുകളിലെത്തുന്ന ഓക്സിജന്‍റെ അളവ് കുറയ്ക്കാൻ കഴിയുമെന്നാണ് പുതിയ കണ്ടെത്തൽ. കോവിഡ് രോഗികൾ അനുവഭവിക്കുന്ന തലവേദന, ആശയക്കുഴപ്പം, വ്യാകുലത എന്നിവ ഇതിന്‍റെ ഭാഗമാണെന്നും യേൽ ഇമ്യൂണോളജിസ്റ്റ് അകിക്കോ ഇവാസാക്കി നടത്തിയ പഠനം വ്യക്തമാക്കുന്നു.കോവിഡ് വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമോയെന്ന പഠനം വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് കാലിഫോർണിയ സർവകലാശാലയിലെ ന്യൂറോളജി വിഭാഗം മേധാവി എസ്. ആൻഡ്രൂ ജോസഫ്സൺ പ്രതികരിച്ചു.

You might also like

Most Viewed