ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം


മനില: ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സെൻട്രൽ ഫിലിപ്പീൻസ് നഗരത്തിൽ ഉണ്ടായത്. 

സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നാണ് വിവരം. സാധാരണ ഏഴിനു മുകളിൽ തീവ്രത ഉള്ള ഭൂചലനങ്ങൾ ഉണ്ടാകുന്പോഴാണ് ഫിലിപ്പീൻസിൽ സുനാമി മുന്നറിയിപ്പ് നൽകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed