ജി.സി.സി ഡിജിറ്റൽ സുരക്ഷ ശക്തമാക്കാൻ ബഹ്‌റൈൻ; മനാമയിൽ ഉന്നതതല സൈബർ സുരക്ഷാ യോഗം ചേർന്നു


പ്രദീപ് പുറവങ്കര

മനാമ: അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിച്ച് അതിവേഗം വർധിച്ചുവരുന്ന ഡിജിറ്റൽ ഭീഷണികളെ നേരിടാൻ ഗൾഫ് മേഖലയെ ഒന്നിച്ചുനിർത്തിക്കൊണ്ട് ബഹ്‌റൈൻ മുന്നിലേക്ക്. ഗൾഫ് സഹകരണ കൗൺസിലിന്റെ (GCC) 46-ാമത് ഉച്ചകോടിയുടെ അധ്യക്ഷ പദവി വഹിക്കുന്ന ബഹ്‌റൈന്റെ മേൽനോട്ടത്തിൽ, ജി.സി.സി സൈബർ സുരക്ഷാ മന്ത്രിതല സമിതിയുടെ അഞ്ചാമത് യോഗം മനാമയിൽ നടന്നു. ബഹ്‌റൈൻ നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ ചീഫ് എക്സിക്യൂട്ടീവ് ശൈഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും പ്രമുഖ ഡിജിറ്റൽ പ്രതിരോധ വിദഗ്ധരും പങ്കെടുത്തു.

കേവലമൊരു ഔദ്യോഗിക ചർച്ച എന്നതിനപ്പുറം, ഗൾഫ് മേഖലയുടെ ഡിജിറ്റൽ ഒത്തൊരുമ രൂപപ്പെടുത്തുന്ന തന്ത്രപ്രധാന കേന്ദ്രമായാണ് ഈ യോഗത്തെ ശൈഖ് സൽമാൻ വിശേഷിപ്പിച്ചത്. ഗൾഫ് രാഷ്ട്രങ്ങളുടെ കാഴ്ചപ്പാടുകൾ ഏകോപിപ്പിക്കാനും, സംയുക്ത നീക്കങ്ങൾക്ക് വേഗം കൂട്ടാനും, ഭാവിയിൽ ഉയർന്നുവന്നേക്കാവുന്ന സുരക്ഷാ വെല്ലുവിളികളെ ഇന്ന് തന്നെ പ്രതിരോധിക്കാൻ സജ്ജമായ ഒരു 'സൈബർ-റെഡി' ഗൾഫ് കെട്ടിപ്പടുക്കാനും ഈ പ്ലാറ്റ്‌ഫോം വഴിയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed