മ്യാൻമറിൽ രത്ന ഖനിയിൽ വൻ ഉരുൾ‌പൊട്ടൽ; 113 മരണം


യാംഗൂൺ: വടക്കൻ മ്യാൻമറിലെ രത്നഖനിയിൽ വൻ ഉരുൾ‌പൊട്ടൽ. 113 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധിപ്പേരെ കാണാതാകുകയും ചെയ്തു. കാച്ചിന്‍ സംസ്ഥാനത്തെ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള രത്‌നഖനിയിലാണ് ദുരന്തമുണ്ടായത്. 

തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് സംശയം. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്തമഴയെ തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed