റഷ്യ‍യിൽനിന്ന് യുദ്ധവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ


ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ കൂടുതൽ പോർ വിമാനങ്ങൾ വാങ്ങുന്നു. 12 സുഖോയ്, 21 മിഗ്-29 വിമാനങ്ങളും ഉൾപ്പെടെ 33 പുതിയ യുദ്ധവിമാനങ്ങളാണ് ഇന്ത്യ റഷ്യയിൽനിന്നും വാങ്ങാൻ തയാറാകുന്നത്.  നിലവിലെ മിഗ് വിമാനങ്ങൾ നവീകരിക്കാനും തീരുമാനിച്ചു. 18,148 കോടി രൂപയുടെ ഇടപാടാണ് റഷ്യയുമായി ഇന്ത്യ നടത്തുന്നത്.

വ്യോമസേനയാണ് യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നിർദേശം കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. യുദ്ധവിമാനങ്ങൾക്ക് പുറമേ ഡിആര്‍ഡിഒയുടെ ആയിരം കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂസ് മിസൈൽ വികസനത്തിനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. തദ്ദേശീയമായിട്ടായിരിക്കും ഇത് വികസിപ്പിക്കുകയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed