സ്വസ്തിക് ചിഹ്നം നീക്കം ചെയ്ത് ഫിൻലൻഡ് വ്യോമസേന


ഹെൽസിങ്കി: തങ്ങളുടെ വിമാനങ്ങളിൽ നിന്ന് സ്വസ്തിക് ചിഹ്നം നീക്കം ചെയ്ത് ഫിൻലൻഡ് വ്യോമസേന. നടുക്ക് സ്വസ്തിക് ചിഹ്നത്തോട് കൂടിയ ചിറകുകളായിരുന്നു മുൻപ് ഫിന്നിഷ് വ്യോമസേനയുടെ എംബ്ലം. എന്നാൽ, ചിറകുകൾ കൊണ്ട് ചുറ്റപ്പെട്ട വൃത്തത്തിനുള്ളിൽ പറക്കുന്ന പരുന്തിന്‍റെ ചിത്രമാണ് പുതിയ എംബ്ലത്തിലുള്ളത്. 

വർഷങ്ങൾക്ക് മുൻപ് തുടച്ചു നീക്കപ്പെട്ടെങ്കിലും നാസി ജർമനി കാലത്തെയും അക്കാലത്തെ കുറ്റകൃത്യങ്ങളെയും ഓർമപ്പെടുത്തുന്നതാണ് സ്വസ്തിക് ചിഹ്നം എന്നാണ് വിദഗ്ധാഭിപ്രായം. അതിനേത്തുടർന്നാണ് ഫിൻലൻഡ് വ്യോമസേന സ്വസ്തിക് ചിഹ്നം നീക്കം ചെയ്ത് പകരം പുതിയത് സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.1918 മുതൽ ഫിൻലൻഡ് വ്യോമസേന സ്വസ്തിക് ചിഹ്നം ഉപയോഗിക്കുന്നുണ്ട്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed