കരസേന ബ്രിഗേഡിയർ കൊവിഡ് ബാധിച്ച് മരിച്ചു
കൊൽക്കത്ത: കൊവിഡ് ബാധിച്ച് ഇന്ത്യൻ കരസേന ബ്രിഗേഡിയർ മരിച്ചു. വികാസ് സാമ്യാൽ ആണ് മരിച്ചത്. അലിപൂരിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. കൊൽക്കത്തയിലെ ഇേസ്റ്റൻ കമാൻഡിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. കൊവിഡ് ബാധിച്ച് മരിക്കുന്ന കരസേനയിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വികാസ് സാമ്യാൽ.

