കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 60 ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തിൽ വർദ്ധിക്കുന്നതിന്‍റെ ആശങ്കകൾക്കിടയിലും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധന ആശ്വസം പകരുന്നു. 24 മണിക്കൂറിനിടെ ആഗോള വ്യാപകമായി 1,54,958 പേർക്കാണ് രോഗമുക്തി നേടാനായത്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,08,02,849 ആയി. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,18,921 ആയി. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഒൗദ്യോഗിക കണക്കുകൾ പ്രകാരമാണിത്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്. അമേരിക്ക- 27,79,953, ബ്രസീൽ- 14,53,369, റഷ്യ- 6,54,405, ഇന്ത്യ-6,05,220, ബ്രിട്ടൻ- 3,13,483, സ്പെയിൻ- 2,96,739, പെറു- 2,88,477, ചിലി- 2,82,043, ഇറ്റലി- 2,40,760, മെക്സിക്കോ- 2,31,770.
മേൽപറഞ്ഞ രാജ്യങ്ങളിൽ വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർ:- അമേരിക്ക- 1,30,798, ബ്രസീൽ- 60,713, റഷ്യ- 9,536, ഇന്ത്യ-17,848, ബ്രിട്ടൻ- 43,906, സ്പെയിൻ- 28,363, പെറു- 9,860, ചിലി- 5,753, ഇറ്റലി- 34,788, മെക്സിക്കോ- 28,510. ഇതിനു പുറമേ, ഇറാനിലും പാക്കിസ്ഥാനിലും തുർക്കിയിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. ഇറാനിൽ 2,30,211 പേർക്കും, പാകിസ്ഥാനിൽ 2,13,470 പേർക്കും തുർക്കിയിൽ 2,01,098 പേർക്കുമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. മേൽപറഞ്ഞ രാജ്യങ്ങൾക്ക് പുറമേ ഒരു ലക്ഷത്തിനു മുകളിൽ കോവിഡ് ബാധിതരുള്ള രാജ്യങ്ങൾ ഏഴാണ്. അവ ഇനിപറയും വിധമാണ് ജർമനി, സൗദി അറേബ്യ, ഫ്രാൻസ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, കാനഡ,കൊളംബിയ. ഖത്തറിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.

