ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വന്പന്മാർക്ക് തോൽ‍വി


ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വന്പന്മാർക്ക് തോൽ‍വി. മുൻ ചാംപ്യന്മാരായ ചെൽസി, ലെസ്റ്റർ എന്നിവർക്കാണ് തോൽ‍വി പിണഞ്ഞത്. ഇരുവരുടെയും തോൽ‍വിയോടെ ചാംപ്യൻസ് ലീഗ് യോഗ്യതയ്ക്കുള്ള പോരാട്ടം കടുത്തു. മറ്റൊരു മത്സരത്തിൽ ആഴ്‌സണൽ ജയിച്ചു. ചെൽസി എവേ ഗ്രൗണ്ടിൽ വെസ്റ്റ് ഹാമിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് പരാജയപ്പെട്ടത്.

42ാം മിനിറ്റിൽ വില്ല്യന്റെ ഗോളിലൂടെ ചെൽസി മുന്നിലെത്തി. എന്നാൽ ആദ്യ പകുതിയിലെ ഇഞ്ചുറി സമയത്ത് തോമസ് സുസെക് വെസ്റ്റ് ഹാമിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതി ആരംഭിച്ച് ആറ് മിനിറ്റുകൾക്കകം മൈക്കൾ അന്റോണിയോ വെസ്റ്റ് ഹാമിൻ ലീഡ് സമ്മാനിച്ചു. 72ാം മിനിറ്റിൽ ഒരിക്കൽകൂടി വില്ല്യൻ ചെൽസിയെ ഒപ്പമെത്തിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ അന്ദ്രേ യാർമലെങ്കോ ആതിഥേയർക്ക് ജയം സമ്മാനിച്ചു.

ലെസ്റ്ററിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എവർട്ടണാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ പിറന്ന രണ്ട് ഗോളുകളാണ് എവർട്ടൺ ജയം നൽകിയത്. 10ാം മിനിറ്റിൽ റിച്ചാർലിസണിലൂടെ എവർട്ടൺ‍ മുന്നിലെത്തി. സിഗുറോസൺ 16ാം മിനിറ്റിൽ ഒരിക്കൽകൂടി എവർട്ടൺ ലീഡ് സമ്മാനിച്ചു. 51ാം മിനിറ്റിൽ കെലേച്ച് ഇഹാനാച്ചോയാണ് ലെസ്റ്ററിന്റെ ഏകഗോൾ നേടിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed