ലോകത്ത് കോവിഡ് രോഗികൾ ഒരു കോടിയിലേക്ക്


വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുന്നു. നിലവിൽ 99,03,986 ആഗോള വ്യാപകമായി കോവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്ക അടുക്കുന്നുവെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. ഇതുവരെ 4,96,845 പേരാണ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 

ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്. 53,57,233 പേർക്കാണ് ഇതുവരെ കോവിഡിൽ നിന്ന് രോഗമുക്തി നേടാനായത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്: അമേരിക്ക- 25,52,956, ബ്രസീൽ- 12,80,054, റഷ്യ- 6,20,794, ഇന്ത്യ- 5,09,446, ബ്രിട്ടൻ- 3,09,360, സ്പെയിൻ- 2,94,985, പെറു- 2,72,364, ചിലി- 2,63,360, ഇറ്റലി- 2,39,961, ഇറാൻ- 2,17,724. മെക്സിക്കോയിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു.

2,08,392 പേർക്കാണ് ഇവിടെ കോവിഡ് ബാധിച്ചിട്ടുള്ളത്. മേൽപറഞ്ഞ രാജ്യങ്ങൾക്ക് പുറമേ ഒരു ലക്ഷത്തിനു മുകളിൽ കോവിഡ് ബാധിതരുള്ള രാജ്യങ്ങൾ എട്ടാണ്. അവ ഇനിപറയും വിധമാണ്: പാക്കിസ്ഥാൻ, തുർക്കി, ജർമനി, സൗദി അറേബ്യ, ഫ്രാൻസ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, കാനഡ. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കണക്കുകൾ ചുവടെ: അമേരിക്ക- 1,27,640, ബ്രസീൽ- 56,109, റഷ്യ- 8,781, ഇന്ത്യ- 15,689, ബ്രിട്ടൻ- 43,414, സ്പെയിൻ- 28,338, പെറു- 8,939 , ചിലി- 5,068, ഇറ്റലി- 34,708, ഇറാൻ- 10,239.

You might also like

  • Lulu Exchange
  • Straight Forward

Most Viewed