ന്യൂസിലൻഡിൽ വീണ്ടും കോവിഡ്
വെല്ലിംഗ്ടൺ: ന്യൂസിലന്‍ഡില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മുക്തരാജ്യമെന്ന ബഹുമതി സ്വന്തമാക്കി 24 ദിവസങ്ങള്‍ക്കു ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് തലപൊക്കുന്നത്. യുകെയില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം ബാധിച്ചത്. പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ രാജ്യത്ത് കഴിഞ്ഞയാഴ്ച മുതലാണ് ലോക്ക്ഡൗണിന് ഇളവുകള്‍ നല്‍കിയത്. മറ്റുരാജ്യങ്ങളിലുള്ള ന്യൂസിലന്‍ഡുകാര്‍ നാട്ടിലേക്കു മടങ്ങിയെത്തുമ്പോള്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സൗത്ത് പസഫിക്കിലെ ദ്വീപ് രാജ്യമാണ് ന്യൂസിലന്‍ഡ്. ഇവിടെ 1,500 പേര്‍ക്കു രോഗം ബാധിക്കുകയും 22 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തയുടനെ കര്‍ശന ലോക്ക്ഡൗണ്‍ ആണ് നടപ്പാക്കിയത്.

