മഹാരാഷ്ട്രയിൽ 227 പൊലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


മുംബൈ: മഹാരാഷ്ട്രയിൽ 227 പോലീസ് ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടുകൂടി സംസ്ഥാനത്ത് ആകെ 3,615 പൊലീസ് ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 40 പേരാണ് കൊറോണ ബാധിച്ച്‌ മരണപ്പെട്ടത്.

നിലവിൽ 1,388 പൊലീസുകാർ ആശുപത്രികളിൽ ചികിത്സയിലാണ്. 2,187 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,786 കൊറോണ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർ‍ട്ട് ചെയ്തത് 178 പേർ മരണപ്പെടുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 4,128 ആയി ഉയർന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ദിനം പ്രതി രോഗികളുടെ എണ്ണവും മരണസംഖ്യയും വർദ്ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed