കൊവിഡ്: ബെയ്ജിംഗിൽ 11 ഇടങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ
ബെയ്ജിംഗ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. 11 പാർപ്പിട സമുച്ചയ മേഖലകളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇറച്ചി മാർക്കറ്റിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ഏഴു പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. മേഖലയിലെ സ്കൂളുകളും നഴ്സറികളും അടച്ചു. കോവിഡ് മുക്തമായതിനെ തുടർന്ന് കഴിഞ്ഞമാസം ചൈനയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു.

