ലോക്ക്ഡൗൺ പിൻവലിക്കുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ


ജനീവ: ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന രാജ്യങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ലോകവ്യാപകമായി രണ്ടാം ഘട്ട കോവിഡ് ഭീഷണി നിലനില്‍ക്കുന്നുണ്ട്. ജര്‍മനിയില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിനു ശേഷം കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളണ്ടായിരുന്നു. കോവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതില്‍ വിജയിച്ച ദക്ഷിണ കൊറിയയില്‍ നൈറ്റ് ക്ലബ്ബുകള്‍ തുറന്നതിനു ശേഷം വീണ്ടും രോഗം സ്ഥിരീകരിച്ചിരുന്നുവെന്നും ഡബ്ല്യുഎച്ച്ഒയുടെ എമര്‍ജന്‍സീസ് പ്രോഗ്രാം തലവന്‍ ഡോ. മൈക് റയാന്‍ പറഞ്ഞു. 

കോവിഡ് നിയന്ത്രണത്തിന് ശേഷം പല രാജ്യങ്ങളും ലോക്ഡൗണില്‍ നിന്ന് പുറത്തുകടക്കുന്നതില്‍ പ്രതീക്ഷകളുണ്ടെന്ന് ഡോ. മൈക് റയാന്‍ പറഞ്ഞു. എന്നാല്‍ രാജ്യങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലസ്റ്ററുകളെക്കുറിച്ച് പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കാതെ രോഗബാധ താഴ്ന്ന നിലയില്‍ തുടരുകയാണെങ്കില്‍, വൈറസ് വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റയാന്‍ ചൂണ്ടിക്കാട്ടുന്നു.


ലോക രാജ്യങ്ങള്‍ അവരുടെ സമ്പദ്‌വ്യവസ്ഥ എങ്ങനെ വീണ്ടും തുറക്കാമെന്ന ചോദ്യവുമായി പൊരുതുകയാണ്. ലോക്ഡൗണ്‍ പിന്‍വലിച്ച ജര്‍മനിക്കും ദക്ഷിണ കൊറിയക്കും പുതിയ ക്ലസ്റ്ററുകളെ അടിച്ചമര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും എന്നാല്‍ കോവിഡിന്‍റെ രണ്ടാം തരംഗം ഒഴിവാക്കുക പ്രധാനമാണെന്നും ഡോ. മൈക്ക് റയാന്‍ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed