സാമൂഹിക അകലം പാലിക്കണം; ജനങ്ങളോട് മെർക്കൽ
ബെർലിൻ: കോവിഡ് ബാധയിൽ ഏറ്റക്കുറച്ചിലുകൾ കണ്ടതോടെ, ദിവസങ്ങൾ മുൻപ് പ്രഖ്യാപിച്ച ഇളവുകൾ പിൻവലിക്കാനൊരുങ്ങി ജർമനി. ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ചാൻസലർ ആംഗല മെർക്കൽ വ്യക്തമാക്കിയതോടെയാണ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചേക്കുമെന്ന സൂചനകൾ വന്നത്.
നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതും ഫുട്ബോൾ മത്സരങ്ങൾ തുടങ്ങാൻ അനുമതി നൽകിയതുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. 1,70,000ലേറെപ്പേർക്കാണ് രാജ്യത്ത് കോവിഡ് ബാധയുള്ളത്. 7,400ലേറെപ്പേർ ഇവിടെ മരണപ്പെടുകയും ചെയ്തു.

