ജീവനക്കാരന് കൊവിഡ് ബാധ: എയർ ഇന്ത്യ ആസ്ഥാനം അടച്ചു


ന്യൂഡൽഹി: ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ എയർ ഇന്ത്യ ആസ്ഥാനം അടച്ചു. ചൊവ്വാഴ്ച മുതൽ രണ്ട് ദിവസത്തേക്കാണ് ഓഫീസ് അടച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബുദ്ധ പൂർണിമ അവധിദിവസത്തിൽ ഈ ജീവനക്കാരൻ ഓഫീസിൽ എത്തിയരുന്നു. തിങ്കളാഴ്ചയാണ് ഇയാളുടെ പരിശോധനാ ഫലം എത്തിയത്. കോവിഡ് മാർഗനിർദേശപ്രകാരം ഓഫീസിൽ അണുനശീകരണം നടത്തി. വ്യാഴാഴ്ച ഓഫീസിന്‍റെ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed