നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​തി​നു പി​ന്നാ​ലെ ജ​ർ​മ​നി​യി​ൽ വീണ്ടും കോവിഡ് പിടിമുറുക്കുന്നു


ബെർലിൻ: കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയതിനു പിന്നാലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് ജർമനിക്ക് തിരിച്ചടിയാകുന്നു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കണക്കുകൾ പ്രകാരം ഈ സമയത്ത് രാജ്യത്ത്് കോവിഡ് കേസുകൾ കുത്തനെ കുറയേണ്ടതാണ്. 

എന്നാൽ, അതിനു വിപരീതമാണ് സംഭവിക്കുന്നത് − അധികൃതർ വ്യക്തമാക്കി. ഹോട്ടലുകളും റെസ്റ്റോറന്‍റുകളും തുറന്നതും ഫുട്ബോൾ മത്സരങ്ങൾ അനുമതി നൽകിയതുമെല്ലാം തിരുത്തേണ്ടി വരുമെന്നാണ് വിവരം. രാജ്യത്ത് ഇതുവരെ 1,71,879 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 7,569 പേർ മരണത്തിനു കീഴടങ്ങുകയും ചെയ്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed