പാകിസ്ഥാൻ ദേശീയ അസംബ്ലി സ്പീക്കർക്ക് കോവിഡ്


ഇസ്‌ലാമാബാദ്: പാകിസ്ഥാൻ ദേശീയ അസംബ്ലി സ്പീക്കർ അസാദ് ഖൈസെറിന് കോവിഡ്-19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ താന്‍ സ്വയം ഐസോലേഷനില്‍ പോവുകയാണെന്നും ഖൈസെർ ട്വിറ്ററിൽ കുറിച്ചു. പാകിസ്ഥാനിൽ ഇതുവരെ 16,817 പേർക്കാണ് കോവിഡ് ബാധിച്ചത്. ആകെ 385 മരണം റിപ്പോർട്ട് ചെയ്തു. 4,315 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed